ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ
കണ്ണൂർ:അഞ്ചരക്കണ്ടി ഡൻ്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ.തലശ്ശേരി സെഷൻസ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റീ അറസ്റ്റിന് കോടതിയുടെ അനുമതി ലഭിക്കുന്നതിന് മുന്നേ ഡോ. റാം ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജർ ആയിരുന്നു.ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് റാം കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്.നേരത്തെ നടപടിക്രമങ്ങൾ പാലിക്കാതെ റാമിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വിശദീകരണത്തിനായി ഡിവൈഎസ്പിയെ വിളിപ്പിച്ച കോടതി, സുപ്രീം കോടതി മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. അറസ്റ്റിന്റെ കാരണം വാക്കാൽ പ്രതിയെ ബോധ്യപ്പെടുത്തിയിരുന്നു എന്നാണ് ഉദ്യോഗസ്ഥൻ മറുപടി നൽകിയത്. റാമിന്റെ ഭാര്യയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തിയത് സംബന്ധിച്ച പുതിയ “ഗ്രൗണ്ട് ഓഫ് അറസ്റ്റ്’ റിപ്പോർട്ട് കൈമാറിയതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. തുടർന്ന്, ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള വിശദീകരണം പരിശോധിച്ച ശേഷമാണ് കോടതി അറസ്റ്റിന് അനുമതി നൽകിയത്