ഒളിച്ചു കളിക്കുന്ന പുലിയെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതം
ചെങ്ങളായി:ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ പുലിയുടെ കാല്പാടുകൾ കാണപ്പെട്ട ചുഴലി പടിഞ്ഞാറെ മൂല, കുളത്തൂർ എന്നിവിടങ്ങളിലെ കാടുമൂടി കിടക്കുന്ന പ്രദേശങ്ങളിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി. വിപിന, വില്ലേജ് ഓഫീസർ രാജൻ, തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ, ശ്രീകണ്ഠാപുരം സെക്ഷൻ ഫോറസ്റ് ഓഫീസർ എ.കെ. ബാലൻ എന്നിവരുടെ നേതൃത്വത്തിൽ കരാമരം തട്ട് സെക്ഷൻ, സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ, ശ്രീകണ്ഠാപുരം സെക്ഷൻ എന്നിവിടങ്ങളിലെ ജീവനക്കാർ, വാർഡ് മെമ്പർമാർ, നാട്ടുകാർ, പഞ്ചായത്ത് സുരക്ഷാ സേനയായ സജ്ജം അംഗങ്ങൾ, ബെന്നി മറ്റത്തിൽ ൻ്റെ നേതൃത്വത്തിലുള്ള കർഷക രക്ഷാ സേനാ ഷൂട്ടേഴ്സ് അംഗങ്ങൾ എന്നിവർ അടുങ്ങുന്ന 60 ഓളം പേർ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തിയതിൽ പുലിയെ കണ്ടെത്താനായില്ല. വ്യാഴാഴ്ച രാത്രി തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നതാണെന്ന് റെയിഞ്ച് ഓഫീസർ അറിയിച്ചു.