രാജ്യം ഇന്ന് തീവ്ര വലതുപക്ഷവൽക്കരണത്തിനും വർഗീയ വിഭജനത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു :എ എ റഹീം.
രാജ്യം ഇന്ന് തീവ്ര വലതുപക്ഷവൽക്കരണത്തിനും വർഗീയ വിഭജനത്തിനും വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്ന് ഡി വൈ എഫ് ഐ അഖി ലേന്ത്യാ പ്രസിഡൻ്റ് എ എ റഹീം.ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനം തലശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലെ കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതയാണ്. മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ നോക്കുന്ന ശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ നമുക്ക് കഴിയണം എന്നും എ എ റഹീം പറഞ്ഞു.വായനശാലകളും ക്ലബ്ബുകളും കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ ഏറ്റെടുക്കണം. മനുഷ്യരെ ഒന്നിപ്പിക്കുന്ന കൂട്ടായ്മകൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമ്മേളനത്തിൽജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ രക്തസാക്ഷി പ്രമേയവും മുഹമ്മദ് സിറാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.സംഘാടക സമിതി ചെയർമാൻ സി കെ രമേശൻ.സംസ്ഥാന സെക്രട്ടറി വി കെ സനോജ് , സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായിട്ടുള്ള എം ഷാജർ, എം വിജിൻ എം എൽ എ, സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വള്ളാട്ട്, എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, മുൻ സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ, മുൻ ജില്ലാ പ്രസിഡന്റ് പി ശശി, മുൻ ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായിട്ടുള്ള എം ഷാജർ, എം വിജിൻ, എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ എൻ ഷംസീർ, മുൻ ജില്ലാ പ്രസിഡന്റ് പി ശശി, മുൻ ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ഷിമ, കെ അനുശ്രീ എന്നിവർ പങ്കെടുത്തു.
.