വയോധികർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു
തിരുവനന്തപുരം: കല്ലമ്പലത്തു വയോധികർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. ഒറ്റൂർ നെല്ലിക്കോട് പെരിഞ്ഞാംകോണം കാഞ്ഞിരം വിളവീട്ടിൽ 92 വയസ്സുള്ള സുകുമാരൻ, ഇദ്ദേഹത്തിന്റെ സഹോദര ഭാര്യയായ 85 വയസ്സുള്ള ഓമന എന്നിവരാണ് തീ കൊളുത്തി മരിച്ച ചെയ്ത നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിൽ നിന്നും പുക ഉയരുന്നത് വഴിയാത്രക്കാരിയായ നാട്ടുകാരി കണ്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.ഓമന, സുകുമാരൻ
ഏറെ നാളായി ഓമനയെന്ന വയോധിക കിടപ്പ് രോഗിയായിരുന്നു. കേൾവി സംബന്ധമായ പ്രശ്നങ്ങളാൽ സുകുമാരനും ശാരീരിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് അറിയുന്നു. സംഭവമറിഞ്ഞ് കല്ലമ്പലം പോലീസും നാവായകുളത്തു നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി. അപ്പോഴേക്കും വയോധികരുടെ ശരീരം തിരിച്ചറിയാൻ കഴിയാത്ത വിധം പൊള്ളലേറ്റ് കരിഞ്ഞു പോയിരുന്നു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി