ഡിവൈ എഫ് ഐ പരിസ്ഥിതി ദിനാചരണം നടത്തി
പയ്യന്നൂർ : ഡി വൈ എഫ് ഐ പയ്യന്നൂർ ബ്ലോക്ക് കമിറ്റി നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി “പ്രകൃതിയോടൊത്ത് നല്ല കാലാവസ്ഥയ്ക്കായിനമ്മുടെ ഭാവിക്കായി ” എന്ന സന്ദേശമുയർത്തി ബ്ലോക്കിൽ പരിസ്ഥിതി ദിനം ആചരിച്ചു.പയ്യന്നൂർ ചിൽഡ്രൻസ് പാർക്കിൽ നടന്ന ബ്ളോക്ക് തല ഉദ്ഘാടനം വൃക്ഷ തൈ നട്ടുകൊണ്ട് കണ്ണുർ ജില്ല സെക്രട്ടറി അഡ്വ : സരിൻ ശശി നിർവഹിച്ചു..സി വി റഹിനേജ് അദ്യക്ഷത വഹിച്ചു.പി പി അനീഷ,കെമനുരാജ്, മുഹമ്മദ് ഹാഷിം അമൽ ടി എന്നിവർ സംസാരിച്ചു.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പയ്യന്നൂരിൽ വൃക്ഷ തൈ നടീൽ,പ്ലാസ്റ്റിക് മാലിന്യ ശേഖരണം ശുചീകരണ പ്രവർത്തനം എന്നിവ ഏറ്റെടുത്തു നടത്തുകയുംയൂത്ത് ബ്രിഗേഡ് സന്നദ്ധ സേനയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളും
അംഗൻവാടികളും ശുചീകരിക്കുയും ചെയ്തിട്ടുണ്ട്..