വീട്ടിൽ സൂക്ഷിച്ച 10.05 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
പരിയാരം:വീട്ടിൽ സൂക്ഷിച്ച 10.05 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.പരിയാരം കുണ്ടപ്പാറയിൽ വി.ജെ സഞ്ജു സേവ്യർ ആണ് പിടിയിലായത്
ഇയാൾ താമസിക്കുന്ന പരിയാരം കുണ്ടപ്പാറ കപ്പേള പള്ളിക്ക് സമീപത്തെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപ്പന് നടത്തുന്നുണ്ടെന്ന രഹസ്യവിവര ത്തെത്തുടർന്ന്ആണ് പോലീസ് പരിശോധന നടത്തിയത്.10.05 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.പരിയാരം എസ്.ഐ. വൈശാഖ് മണിലാലിന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു. വി.ജെ സഞ്ജു സേവ്യർ ആണ് പിടിയിലായത്.
ഗ്രേഡ് എസ്.ഐ: സി. വിനയൻ, എ.എസ്.ഐ: പി.വി സുമേ ഷ്, സി.പി.ഒ. സിന്ധു, ഹോംഗാർഡ് രാഘവൻ എന്നിവരും പല ശോധനാ സംഘത്തിലുണ്ടായിരുന്നു.