പ്രണാം മലബാർ – വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : ഗ്ലോബൽ നായർ കൂട്ടായ്മയായ ദുബായിലെ പ്രണാം മലബാർ 2024 വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും, പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്നതുമായ കുടുംബത്തിലെ വിദ്യാർത്ഥികൾക്കാണ് അർഹത.
ഈ അധ്യയന വർഷം ഉന്നതമാർക്കോടെ 10th / പ്ലസ് ടു പൂർത്തിയാക്കിയവർക്ക് തുടർ പഠനത്തിനും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുമാണ് സഹായം നൽകുക. 2024 ജൂലൈ 25ന് മുൻപായി www.pranammalabar.com എന്ന ഓൺലൈൻ പോർട്ടലിൽ ലഭ്യമായ ലിങ്കിൽ അപേക്ഷ ഫോറം പൂരിപ്പിച്ച് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കായി pranamedu@gmail.com എന്ന ഇ-മെയിൽ അഡ്രസ്സിലോ 00 971 50 454 7526 എന്ന വാട്ട്സ് ആപ് നമ്പറിൽ ശ്രീ ജയദേവൻ നമ്പ്യാരുമയോ ബന്ധപ്പെടണം.