ഇന്ന് ബലി പെരുന്നാൾ; ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്തായ സന്ദേശം പകരുന്ന ബലി പെരുന്നാളിൽ ആശംസകൾ
ത്യാഗസ്മരണയിൽ ഇസ്ലാംമത വിശ്വാസികൾ തിങ്കളാഴ്ച ബലി പെരുന്നാൾ ആചരിക്കുകയാണ്. ഈദുൽ അദ്ഹ, ബക്രീദ്, വലിയ പെരുന്നാൾ എന്നിങ്ങനെ അറിയപ്പെടുന്ന ബലി പെരുന്നാൾ, പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മാഇലിനെ അല്ലാഹുവിന്റെ കൽപന മാനിച്ച് അല്ലാഹുവിൻ്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ്. ആത്മസമർപ്പണത്തിൻ്റെ ആഘോഷമാണ് ബലി പെരുന്നാൾ. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് വിശ്വാസം. ഇതിന്റെ പ്രതീകമായി ഇസ്ലാംമത വിശ്വാസികൾ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്താറുണ്ട്. ഇസ്ലാംമത വിശ്വാസപ്രകാരമുള്ള ദുൽഹജ്ജ് മാസത്തിലെ 10-ാം ദിവസമാണ് ബലി പെരുന്നാളായി ആചരിക്കുന്നത്. എല്ലാവർക്കും ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്തായ സന്ദേശം പകരുന്ന ബലി പെരുന്നാളിൽ ആശംസകൾ