മണൽ മാഫിയക്ക് വഴിവിട്ട സഹായം; വളപട്ടണത്ത് പോലീസിൽ കൂട്ട നടപടി
കണ്ണൂർ : മണൽ മാഫിയക്ക് വഴിവിട്ട സഹായം. കണ്ണുരിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. നടപടി വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. എസ് ഐ നിഥിൻ എ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അനിഴൻ കെ, ഷാജി അകാരം പറമ്പത്ത്, കിരൺ കെ എന്നിവർക്കാണ് സ്ഥലമാറ്റം. വിജിലൻസ് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ജില്ലയിലെ പാനൂർ, കണ്ണവം, തലശ്ശേരി പോലീസ് സ്റ്റേഷനികളിലേക്കാണ് സ്ഥലമാറ്റം.