മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍
സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. ശവ്വാല്‍ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. റമദാന് 29 പൂര്‍ത്തിയാക്കിയ ഇന്ന്, മാസപ്പിറ കണ്ടതിനാലാണ് നാളെ ഈദുല്‍ ഫിത്ര് ആഘോഷിക്കുന്നത്. നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുള്‍ നാസര്‍ഹയ് ശിഹാബ് തങ്ങള്‍ തുടങ്ങിയവരാണ് അറിയിച്ചിരിക്കുന്നത്. പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറ ദൃശ്യമായതെന്നാണ് വിവരം.