കണ്ണൂര്‍ കോര്പ്പറേഷന് എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് റിജില്‍ മാക്കുറ്റി
കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനെ ഞെട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെ.പി.സി.സി അംഗവുമായ റിജില്‍ മാക്കുറ്റി. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് റിജില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിജയിച്ചുകയറി യത്. ആദികടലായി ഡിവിഷനിലാണ് റിജില്‍ ജയിച്ചത്. കഴിഞ്ഞ രണ്ട് തവണയും എല്‍.ഡി.എഫ് വിജയിച്ച ഡിവിഷനാണിത്. സി.പി.ഐയിലെ എം.കെ. ഷാജിയെയാ ണ് റിജില്‍ പരാജയപ്പെടുത്തിയത്. എല്‍.ഡി.എഫും യു.ഡി.എഫും നേര്‍ക്കു നേര് മത്സരിച്ച ഡിവിഷനില്‍ 713 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് റിജില്‍ മാക്കുറ്റിയുടെ വിജയം. എസ്.ഡി.പി.ഐ യാണ് മൂന്നാം സ്ഥാനത്ത്.