കണ്ണൂര്‍ കോര്‍പറേഷനിൽ യുഡിഎഫ് മുന്നേറ്റം; എൽഡിഎഫിന് പത്തിടത്താണ് ലീഡ്
കണ്ണൂർ : കണ്ണൂര്‍ കോര്‍പറേഷനിൽ യുഡിഎഫ് മുന്നേറ്റം. 17 സീറ്റുകളിലാണ് നിലവിൽ യുഡിഎഫ് മുന്നേറുന്നത്. എൽഡിഎഫിന് പത്തിടത്താണ് ലീഡ്. ഇടതിൻ്റെ സിറ്റിങ് സീറ്റിൽ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡൻ്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റി വിജയിച്ചു. ആദികടലായി ഡിവിഷനിലാണ് റിജിൽ ജയിച്ചത്. ഇടതുപക്ഷം കഴിഞ്ഞ രണ്ടുതവണയും വിജയിച്ച ഡിവിഷനാണ് റിജിൽ പിടിച്ചെടുത്തത്. യുവനേതാവിനെ കളത്തിലിറക്കിയ കോൺഗ്രസിൻ്റെ നീക്കം കണ്ണൂരിൽ ഫലം കാണുകയായിരുന്നു. റിജില്‍ മാക്കുറ്റിക്കെതിരെ സിപിഎമ്മും, ബിജെപിയും ശക്തമായ പ്രചാരണവു മായി രംഗത്തുണ്ടായിരുന്നെങ്കിലും ഇതിനെയെല്ലാം അതിജീവിക്കാൻ റിജിലിന് കഴിഞ്ഞു. റിജിൽ മാക്കുറ്റി 1404 വോട്ടും സിപിഐയിലെ എംകെ ഷാജി 691 വോട്ടും നേടി. എസ്ഡിപിഐയുടെ മുബഷിർ ടികെ 223 വോട്ടും സ്വതന്ത്രനായി മത്സരിച്ച വി.മുഹമ്മദലി 197 വോട്ടും ബിജെപിയുടെ സായൂജ് യുകെ 143 വോട്ടും നേടി.