സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ച് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി
എറണാകുളം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ച് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി. സർക്കാർ മാറിയ സാഹചര്യത്തിലാണ് രാജി വച്ചത്. ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. വിഡി സതീശൻ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ചെയർമാൻ സ്ഥാനത്ത് തുടരണമെന്ന് റസൂലിനോട് ആവശ്യപ്പെട്ടിരുന്നില്ല. ഇതേ തുടർന്നാണ് രാജിയെന്നാണ് വിവരം.പുതിയ ചെയർമാനായി സലീം കുമാർ, ജഗദീഷ്, ദീപു കരുണാകരൻ എന്നിവർ പരിഗണനയിലുണ്ട്. എന്നാൽ ഒരു സ്ഥാനത്തേക്കും താനില്ലെന്നും സിനിമയിൽ തിരക്കുണ്ടെന്നും ജഗദീഷ് നിലപാട് അറിയിച്ചതായാണ് വിവരം. പ്രൊഫഷണൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംവിധായകനും നിർമാതാവുമാണ് ദീപു കരുണാകരൻ.
സംവിധായകൻ രഞ്ജിത്തിന്റെ രാജിക്ക് ശേഷം ചെയർമാന്റെ ചുമതല വഹിച്ചിരുന്നത് പ്രേംകുമാറായിരുന്നു. പ്രേം കുമാറിനെ മാറ്റി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് റസൂൽ പൂക്കുട്ടിയെ ചെയർമാൻ സ്ഥാനത്തേക്ക് നിയമിച്ചത്. അറിയിപ്പില്ലാതെ തന്നെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രേം കുമാർ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു