ദുബായിലുണ്ടായ വാഹനാ പകടത്തിൽ അമ്മയും അഞ്ച് വയസ്സു കാരിയായ മകളും മരിച്ചു
ദുബായി:ദുബായിലുണ്ടായ വാഹനാ പകടത്തിൽ അമ്മ യും അഞ്ച് വയസ്സു കാരിയായ മകളും മരി ച്ചു. പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷയും (35) ഏക മകൾ റൂഹിയുമാണ് മരിച്ചത്. കാർ നിർ ത്തി റോഡ് മുറിച്ചു കടക്കുമ്പോൾ മറ്റൊ രു വാഹനം ഇടിച്ചെന്നാണ് നാ ട്ടിൽ കിട്ടിയ വിവരം. കാറിൽ സാധനം വാങ്ങാൻ ടൗണിലേ ക്ക് പോയതായിരുന്നു. ബു ധനാഴ്ച രാത്രിയാണ് സംഭവം.ഓൺലൈൻ ബിസി നസ് നടത്തി വരിക യായിരുന്നു ആർഷ. കുറെ വർഷങ്ങളാ യി ഭർത്താവ് നിഹിലു മൊന്നിച്ച് ദുബായിലാ ണ് താമസം.നിഹിലിന്റെ അച്ഛ നും സഹോദരനും ഭാ ര്യയും കുടുംബവും ദുബായിൽത്തന്നെ യാണ് താമസം. ആർ ഷയുടെ സഹോദരി അഷിത ഇവരുടെ അടുത്ത ഫ്ലാറ്റിലാണ്. ആർഷ യുടെ അച്ഛൻ ടി.കെ.പുരുഷോ ത്തമനും ഭാര്യ ഗീതയും അഴീക്കോട്ട് നിന്ന് ദുബായിലേക്ക് പോയിട്ടുണ്ട്.