ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; അഹമ്മദാബാദ് വിമാനത്താവളത്തിനടുത്താണ് അപകടം
അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ യാണ് അപകടം ഉണ്ടായത്. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായതായി വിവരം. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. രക്ഷാപ്രവർ ത്തനം ആരംഭിച്ചു. യാത്രക്കാരുടെ വിവരങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. ലണ്ടനിലേക്ക് പുറപ്പെടുകയായി രുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് തകർന്നത്. Boeing 787 എന്ന വിമാനമാണ് തകർന്നത്. അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ചു, മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വിമാനത്തില്‍ 242 യാത്രക്കാരുണ്ടെന്ന് സ്ഥിരീകരിച്ചു. ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാൽ വിവരങ്ങൾ ഓദ്യോഗികമല്ല. അപകടത്തിന്റെ തീവ്രവ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തി നായി പൊലീസും ഫയര്ഫോഴ്സുമടക്ക മുള്ള എല്ലാ സംവിധാനവും സ്ഥലത്തെ ത്തി.