കപ്പൽ ജീവനക്കാരുടെ ക്ഷേമം ഉറപ്പ് വരുത്തണമെന്ന് ഓൾ കേരള സീമെൻ സ് അസോസിയേഷൻ
കണ്ണൂർ : കപ്പൽ ജീവനക്കാരുടെ ക്ഷേമം ഉറപ്പ് വരുത്തണമെന്ന് ഓൾ കേരള സീമെൻ സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സലീം പറമ്പത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരള തീരങ്ങളിൽ നടന്ന രണ്ടു കപ്പൽ അപകടങ്ങളും ആശങ്കപ്പെടുത്തുന്നതാ ണ്. കപ്പലുകളിൽ തൊഴിൽ ചെയ്യുന്ന ജീവനക്കാരുടെ ജീവഹാനി സംഭവിക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കാൻ സാധ്യമാകുന്ന ഉറപ്പു വരുത്താൻ ഐ എം ഒ, ഐ എൽ ഒ എന്നീ അന്താരാഷ്ട്ര ഫോറം തയ്യാറാവേണ്ടതാണ്. അതിനു വേണ്ട നടപടികൾ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ചെയ്യണം. ഡെയ്ഞ്ചറസ് കാർഗോ യായി കണക്കാക്കുന്ന കപ്പലുകളിൽ അധികവേതനം ഉറപ്പ് വരുത്തണം. ഇതു സംബന്ധിച്ച് 2016 ൽ പാർലമെന്റ് നടപ്പാക്കാൻ നോട്ടിഫിക്കേഷൻ ഇറക്കിയ വേതന സംഹിത ഇനിയും പ്രാബല്യത്തിൽ വന്നിട്ടില്ല. സംസ്ഥാനത്ത് രണ്ടായിരത്തോ ളം അവശരായ വിരമിച്ച കപ്പൽ ജീവനക്കാരുണ്ട്. അവർക്ക് ഒരു രൂപ പോലും പെൻഷനോ ആരോഗ്യ സുരക്ഷയോ ധനസഹായമോ സംസ്ഥാന സർക്കാരിൽ നിന്നുണ്ടായിട്ടില്ലെന്ന് സലീം പറഞ്ഞു. സംസ്ഥാനത്തെ നാല്പത്തിഎട്ടായിരത്തോളം വരുന്ന കപ്പൽ ജീവനക്കാരാണ് വിദേശ-സ്വദേശ കപ്പലുകളിൽ തൊഴിൽ ചെയ്യുന്നത്. ഇവരുടെ ക്ഷേമത്തിനാവ ശ്യമായ നടപടി സ്വീകരിക്കണമെന്നും സലീം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ സി കെ പുരുഷോത്തമൻ, ഷമീം അഹമ്മദ് എന്നിവരും പങ്കെടുത്തു