ഗാസയിൽ ആക്രമണം; ഇസ്രയേൽ 24 മണിക്കൂറിനിടെ 68 പലസ്തീൻകാരെ കൊന്നൊടുക്കിയെന്ന് റിപ്പോർട്ടുകൾ
ഗാസയിൽ ആക്രമണം തുടരുന്ന ഇസ്രയേൽ 24 മണിക്കൂറിനിടെ 68 പലസ്തീൻകാരെ കൊന്നൊടുക്കിയെന്ന് റിപ്പോർട്ടുകൾ. 235 പേർക്ക് ഗുരുതരമായി പരിക്കേറ്റു. അഭയാർഥികൾ താമസിക്കുന്ന മധ്യ ഗാസയിലെ യു എൻ സ്കൂളും ആക്രമിച്ചു. നുസെയ്റത്ത് അഭയാർഥി ക്യാമ്പിനു സമീപമുള്ള അൽ സർദ്രി സ്കൂളിലാണ് വ്യാഴം പുലർച്ചെയായിരുന്നു സംഭവം. 14 കുട്ടികളടക്കം 40 പേർ കൊല്ലപ്പെട്ടു. നുസെയ്റത്തിൽ മറ്റൊരു ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഹമാസ് പ്രവർത്തകർക്കുനേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ വിശദീകരണം. സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ആവശ്യപ്പെട്ടു. ഗാസയിൽ സ്ഥിതിഗതികൾ അത്യന്തം ഗുരുതരമാവുകയാണെന്ന് യു എൻ മുന്നറിയിപ്പ് നൽകി.