
മംഗളൂരു-തിരുവനന്തപുരം റൂട്ടിലെ നാല് സർവിസുകളിൽ അധിക കോച്ച് അനുവദിച്ചു
പാലക്കാട് : കീം പരീക്ഷയോടനുബന്ധിച്ച് വിദ്യാർഥികളുടെ തിരക്ക് കണക്കിലെടുത്ത് മംഗളൂരു-തിരുവനന്തപുരം റൂട്ടിലെ നാല് സർവിസുകളിൽ അധികമായി ഒരു ജനറൽ കോച്ച് അനുവദിച്ചു. മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) ട്രെയിനിന് ജൂൺ ഏഴ്, എട്ട്, ഒമ്പത്, പത്ത് തീയതികളിലും തിരിച്ചുള്ള ട്രെയിനിന് (16606) ജൂൺ ഏഴു മുതൽ 11 വരെയും അധികമായി ഒരു കോച്ച് ഉണ്ടാകും. മംഗളൂരു സെൻട്രൽ-കോയമ്പത്തൂർ ജങ്ഷൻ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22609) ട്രെയിനിന് ജൂൺ ഏഴു മുതൽ പത്തു വരെയും തിരിച്ചുള്ള വണ്ടിക്ക് (22610) ഏഴു മുതൽ 11 വരെയും അധിക കോച്ചുണ്ടാകും.