കണ്ണൂർ പയ്യന്നൂരില്‍ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി
പയ്യന്നൂർ : കണ്ണൂർ പയ്യന്നൂരില്‍ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. കന്നഡ ദമ്ബതികളുടെ മകളെയാണ് കാണാതായത്. കുട്ടിയെ ഒരാള്‍ സ്കൂട്ടറില്‍ കൊണ്ടുപോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാകുകയാരിന്നുവെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ ഒരാള്‍ സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോകുന്നത് കണ്ടെത്തിയത്. മീൻ പിടിത്തത്തിനായി കണ്ണൂരില്‍ എത്തിയവരാണ് കുടുംബം. സിസിടിവി ദൃശ്യങ്ങളും ഇയാളുടെ ഫോണ്‍ നമ്ബറും ഉപയോഗിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.