തളിപ്പറമ്പിൽ നിന്നും കാണാതായ വിദ്യാർഥിയെ കണ്ടെത്തി
തളിപ്പറമ്പ : തളിപ്പറമ്പിൽ നിന്നും കാണാതായ വിദ്യാർഥിയെ കണ്ടെത്തി. പരശുറാം എക്സ്പ്രസിൽ വരുന്നതിനിടയിൽ റെയിൽവ്വേ പോലീസ് കോഴിക്കോട് വച്ചാണ് ആര്യനെ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ നിജേഷിൻ്റെയും സിന്ധുവിൻ്റെയും മകനായ ആര്യനെ കാണാതായത്. തുടർന്ന് തളിപ്പറമ്പ് പോലീസ് ആര്യനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരുന്നു.