സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു; പവന്റെ വില 440 രൂപ കുറഞ്ഞു 72,400 രൂപയായി
സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9050 രൂപയായി കുറഞ്ഞു. പവന്റെ വില 440 രൂപ കുറഞ്ഞു. 72,400 രൂപയാണ് ഇപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില. അതേസമയം, ലോക വിപണിയിൽ സ്വർണത്തിന്റെ വില ഉയർന്നിട്ടുണ്ട്. സ്പോട്ട് ഗോൾഡിന്റെ വിലയിൽ നേരിയ വർധനവാണ് രേഖപ്പെടുത്തിയത്. ഒൺസിന്റെ വില 3,329.67 ഡോളറായാണ് വില കൂടിയത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. 0.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 3,339.30 ഡോളറായാണ് വിലകുറഞ്ഞത്.
കഴിഞ്ഞ ദിവസം കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധനയുണ്ടായിരുന്നു. ഗ്രാമിന് 40 രൂപയാണ് ഇന്നലെ വർധിച്ചത്. 9105 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. പവന്റെ വിലയിൽ 320 രൂപയുടെ വർധനയുണ്ടായി. 72,840 രൂപയായാണ് വില വർധിച്ചത്. ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സിൽ 100 പോയിന്റ് നേട്ടമുണ്ടായി. നിഫ്റ്റിയിൽ 25,400 പോയിന്റിന് മുകളിലാണ് വ്യാപാരം. ബജാജ് ഫിനാൻസ്, ഭെൽ എന്നിവയിൽ രണ്ട് ശതമാനം നേട്ടം രേഖപ്പെടുത്തി.