ഇന്നും സ്വർണവില വർധിച്ചു.
തിരുവനന്തപുരം : അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യതയോടെ നിരീക്ഷിക്കുന്ന നിക്ഷേപകർ എക്കാലത്തും പ്രതീക്ഷയർപ്പിക്കുന്ന സുരക്ഷിത നിക്ഷേപമാർ ഗമാണ് സ്വർണം. പുതിയ മാസം തുടങ്ങിയ സ്ഥിതിക്ക് സ്വർണം വാങ്ങാമെന്ന് കരുതിയിരുന്നവർക്ക് തിരിച്ചടിയേകി ഇന്നും സ്വർണവില വർധിച്ചു. പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പടെ ഒരു പവൻ സ്വർണം കൈയിൽ കിട്ടണമെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് സാരം.ഇന്ന് സ്വർണം പവന് 2,440 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിൻ്റെ വില 1,13,920 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 14,240 രൂപയും. ഇന്നലെ പൊന്നിന് 2,240 രൂപ കുറഞ്ഞിരുന്നു. പുതിയ മാസം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണത്തിന്റെ നിരക്ക്. ഇന്ന് വെള്ളിയുടെ വില നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. വെള്ളി ഒരു ഗ്രാമിന് ഇന്ന് 250 രൂപയാണ്. 10 ഗ്രാം വെള്ളിയുടെ വില 2,550 രൂപയാണ്.ആഗസ്തിൽ ഏറ്റവും ഉയർന്ന നിരക്ക് ഗ്രാമിന് 15,030 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്ക് 13,200 രൂപയും. ഈ വർഷം ആരംഭിച്ചപ്പോൾ തൊട്ട് സ്വർണവില ചാഞ്ചാട്ടത്തിലാണ് മുന്നേറുന്നത്. ജനുവരി 31ന് സ്വർണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,31,160 രൂപയിലെത്തിയിരുന്നു.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് സ്വർണവിലയിൽ മാറ്റങ്ങൾ പ്രകടമാകുന്നത്. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആ ഭ്യന്തര വിപണിയിലെ ചലനങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ തന്നെ ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്. പ്രാദേശകമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത്.