നിർണായക ദൗത്യവുമായി ഐഎസ്ആർഒ
ന്യൂഡൽഹി: സ്വകാര്യവൽക്കരണ നടപടികൾ വേഗത്തിലായിരിക്കെ നിർണായക ദൗത്യവുമായി ഐഎസ്ആർഒ. ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ്-1എ വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി-എഫ്17 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽനിന്ന് വെള്ളി പുലർച്ച 2.55ന് വിക്ഷേപിക്കും. തുടർച്ചയായ രണ്ട് പിഎസ്എൽവി പരാജയങ്ങൾക്ക് ശേഷമുള്ള ഈ ദൗത്യം നിർണായകമാണ്. നീണ്ട എട്ട് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഐഎസ്ആർഒ പുതിയ വിക്ഷേപണത്തിന് ഒരുങ്ങുന്നതും.2021ൽ പരാജയപ്പെട്ട ജിസാറ്റ് 1 ന്റെ പിൻ ഗാമിയാണ് ജിസാറ്റ് 1 എ. 2021 ആഗസ്ത് 12ന് ജിഎസ്എൽവി- എഫ്10 റോക്കറ്റ് വഴി വിക്ഷേപിച്ച ജിസാറ്റ്-1 റോക്കറ്റിന്റെ ക്രയോജനിക് അപ്പർ സ്റ്റേജിലുണ്ടായ സാങ്കേതിക തകരാർ മൂലം പരാജയപ്പെടുകയായിരുന്നു. ലിക്വിഡ് ഹൈഡ്രജൻ ഇന്ധന ടാങ്കിലെ വെന്റ് ആൻഡ് റിലീഫ് വാൽവിലുണ്ടായ ചോർച്ചയാണ് കാരണം