സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വൻ ഇടിവ്. പവന് 3160 രൂപ കുറഞ്ഞ് 1,09,160 രൂപയിലെത്തി. ഗ്രാമിന് 395 രൂപ കുറഞ്ഞ് 13,645 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 150 ഡോളറിലേറെ ഇടിഞ്ഞ് 4180 ഡോളർ നിലവാരത്തിൽ തുടരുന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് സ്വർണവില ഇടിയാൻ കാരണം. നിലവിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,886 രൂപയും, പവന് 1,19,088 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,164 രൂപയും പവന് 89,312 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 260 രൂപയും കിലോഗ്രാമിന് 2,60,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണാഭരണങ്ങളുടെ ഡിസൈനുകൾ മാറുന്നതിനനുസരിച്ച് പണിക്കൂലിയിൽ വലിയ വ്യത്യാസമുണ്ടാകും. ക്രൂഡോയിൽ വില വർധന പണപ്പെരുപ്പം, അടിസ്ഥാന പലിശനിരക്ക് എന്നിവ കൂടാനും ഡോളർ ശക്തമാകാനും വഴിവയ്ക്കും. ഇത് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുമെന്നതാണ് വില കുറയാൻ കാരണം.