ഇന്ന് കൊട്ടിയൂരിൽ രേവതി ആരാധന
കൊട്ടിയൂർ :വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ആരാധനാപൂജയായ രേവതി ആരാധന ഇന്ന് അക്കരെ കൊട്ടിയൂരിൽ നടക്കും. ആരാധനാ പൂജയായതിനാൽ ഉച്ചശീവേലിക്ക് മണിത്തറയിലെ സ്വർണം, വെള്ളി പാത്രങ്ങളും വിളക്കുകളും പിടിച്ച് വിശേഷ വാദ്യങ്ങളുടെ പശ്ചാത്തലത്തിലുള്ള പൊന്നിൻ ശീവേലിയാണ് നടത്തുക. ഉച്ചയ്ക്ക് ആരാധനാ സദ്യയും ഉണ്ടാകും. സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകം നടത്തും. ഇതിനുള്ള പഞ്ചഗവ്യം മണിത്തറയിൽ സമർപ്പിക്കും. നവകത്തോടെയാണ് പാലമൃത് അഭിഷേകം നടത്തുക. അവസാനത്തേതും നാലാമത്തേതുമായ രോഹിണി ആരാധന 14ന് നടക്കുംനിത്യപൂജകൾ രാവിലെ നിർമാല്യം മാറ്റി 36 കുടം അഭിഷേകം.ഉഷപൂജ, സ്വർണക്കുടം-വെള്ളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി, ആയിരംകുടം അഭിഷേകം, അത്താഴപൂജ, രാത്രി ശീവേലി, ശ്രീഭൂതബലി.