മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെയും കുടും ബത്തെയും അക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി
കണ്ണൂർ:പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെയും കുടും ബത്തെയും അക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി. മാലൂർ കുണ്ടേരിപൊയിൽ വയൽ ഹൗസിൽ അശ്വന്ത് (26) ആണ് പിടിയിലായത്. കണ്ണൂർ റൂറൽ എസ്.പി: ഉമേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും പയ്യന്നൂർഎസ്.ഐ: ഷർഫുദീന്റെ നേതൃത്വ ത്തിലുള്ള പോലീസ് സംഘവും ചേർന്ന് കുണ്ടേരിപൊയിലിലെ ഒളിത്താവളത്തിൽ വെച്ച് ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ നേരിട്ട് പങ്കാളിയായ ആളാണ് അശ്വന്ത് എന്ന് പോലീസ് പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേള യിൽ കുണ്ടേരിപൊയിലിൽ കള്ള വോട്ട് തടഞ്ഞ വിരോധത്തിന് യുഡി.എഫ് ബൂത്ത് ഏജന്റിനെ മർദിച്ച കേസിൽ പ്രതിയായിരു ന്നു . കേസിൽ കഴിഞ്ഞ 13ന് കീച്ചേരി പാറക്കടവ് സ്വദേശി പയ്യൻ ഹൗസിൽ സനു സന്തോ ഷിനെ (42) അറസ്റ്റ് ചെയ്തിരു ന്നു. ഇയാൾ ബി.ജെ.പി പ്രവർത്തകനാണ്. ക്വട്ടേഷൻ സംഘമാണ് ജ്വല്ലറി ഉടമ യെയും കുടുംബത്തെയും അക്രമിച്ച് കൊള്ള നടത്തിയതെ ന്നാണ് പോലീസ് കണ്ടെത്തിയത്. തലശേരിയിൽ സ്വർണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കുമാറും കുടുംബവും സഞ്ചരിച്ച കെ.എൽ 58 എ.എൻ 2059 കാറിനെ പിന്തുടർന്നെത്തിയ സംഘം എടാട്ട് കാർ തടഞ്ഞ് അതിലുണ്ടായിരുന്ന വരെ അക്രമിച്ചു. കാർ പിലാത്തറ യിലേക്ക് തട്ടിക്കൊണ്ടുപോയി 25 ഗ്രാം സ്വർണവും 55 ലക്ഷം രൂപയും കവർന്നുവെന്നായിരുന്നു പരാതി. എന്നാൽ ഒന്നര കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസിൻ്റെ നിഗമനം.പ്രതികളെയെല്ലാം അന്വേഷ ണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പോലീസുകാരെല്ലാം ഓപ്പറേഷൻ തൂഫാന്റെ പിറകെ യായതിനാൽ പ്രതികളെ പിടികൂ ടാൻ ആവുന്നില്ലെന്ന് മിനി ഞ്ഞാന്ന് മക്തബ് വാർത്ത പ്രസി ദ്ധീകരിച്ചിരുന്നു. ഇതിനുപിറകെ യാണ് അശ്വന്തിനെ പിടികൂടിയ ത്. പ്രതികളെ പിടികൂടാൻ അന്വേ ഷണം ഊർജിതമാക്കാൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.