
ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു
മുംബൈ : ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു. ട്വന്റി20 ലോകകപ്പിനു പിന്നാലെ രാഹുൽ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. ഇന്ത്യൻ പ്രീമിയര്‍ ലീഗ് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം രാജി വച്ചാണ് ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാ നെത്തുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ എക്സ് പ്ലാറ്റ്ഫോമിലാണ് ഗൗതം ഗംഭീർ ടീമിനൊപ്പം ചേരുന്ന വിവരം പ്രഖ്യാപിച്ചത്. ശ്രീലങ്കൻ പര്യടനത്തിൽ ഗംഭീർ ടീമിനെ പരിശീലിപ്പിക്കും. ആധുനിക ക്രിക്കറ്റിലെ അതിവേഗത്തിലുള്ള മാറ്റം അടുത്തറിഞ്ഞ ആളാണ് ഗംഭീറെന്ന് ജയ് ഷാ പ്രതികരിച്ചു.
പുതിയ യാത്രയിൽ ഗംഭീറിനു പൂര്‍ണ പിന്തുണയേകാൻ ബിസിസിഐ ഉണ്ടാകുമെന്നും ജയ് ഷാ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ചുമതലയേറ്റെടുത്ത് ആദ്യ സീസണിൽ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐപിഎൽ ചാംപ്യൻമാരാക്കാൻ ഗംഭീറിനു സാധിച്ചിരുന്നു. കൊല്‍ക്കത്തയി ലെത്തുന്നതിനു മുൻപ് ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ മെന്ററായും ഗംഭീർ പ്രവർത്തിച്ചു.