മൂവാറ്റുപുഴ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ : മൂവാറ്റുപുഴ എം സി റോഡിൽ ഈസ്റ്റ് മാറാടിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കോട്ടയം ഭാഗത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പുളിന്താനം സ്വദേശി ലിസി സ്റ്റീഫനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് സ്റ്റീഫനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.