കെജെ യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു
തിരുവനന്തപുരം : കെജെ യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു. അമേരിക്കയിൽ നിന്നും തിരുവനന്തപുരയ്ക്ക് വിമാനത്തിൽ വരികയായിരുന്നു. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.