ഐഎഫ്എഫ്കെ റീജണൽ ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റ് രജിസ്ട്രേഷന് ബുധനാഴ്ച മുതല്‍
തളിപ്പറമ്പ : ഹാപ്പിനസ് ഫെസ്റ്റിവലിന് അനുബന്ധമായി 21, 22, 23 തീയതികളിൽ തളിപ്പറന്പിൽ സംഘടിപ്പിക്കുന്ന ഐഎഫ്എഫ്കെ റീജണൽ ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന് ബുധൻ പകൽ 11ന് ആരംഭിക്കും. ജി.എസ് ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 354 രൂപയും വിദ്യാര്‍ഥികള്‍ക്ക് 177 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. registration.iffk.in വെബ്സൈറ്റിലാണ് രജിസ്റ്റർചെയ്യേണ്ടത്. ഓഫ് ലൈന്‍ രജിസ്ട്രേഷൻ ഹാപ്പിനെസ് സ്ക്വയറിലെ സംഘാടക സമിതി ഓഫീസിലും ബന്ധപ്പെടാം.
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിംഫെസ്റ്റിവലിൽ ക്ലാസിക്, ക്ലാസിക് ക്രൗണ്‍, ആലിങ്കീല്‍ പാരഡൈസ് തിയേറ്ററുകളിലായി 34 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്കെയുടെ ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ, ഫെസ്റ്റിവല്‍ ഫേവറിറ്റ്സ്, ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, ഫിമെയ്ല് ഫോക്കസ്, പലസ്തീന് പാക്കേജ് വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഐഎഫ്എഫ്കെയില് പ്രേക്ഷകപ്രീതി നേടിയ ജാഫര്‍ പനാഹിയുടെ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്, സിറാത്ത്, ഡിജെ അഹ്മത് തുടങ്ങിയ ചിത്രങ്ങളുംമേളയിലുണ്ട്. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, എക്സിബിഷന്, കലാസാംസ്കാരിക പരിപാടികള്‍ എന്നിവയുമുണ്ടാകും.