സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേർ മരിച്ചു
സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേർ മരിച്ചു. കനത്ത മഴയിൽ വടക്കൻ സിക്കിമിലെ ചുങ്താങ്, ലാച്ചുങ് എന്നിവിടങ്ങളിൽ കുടുങ്ങിയ വിദേശികൾ ഉൾപ്പെടെയുള്ള 1225 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. കാലാവസ്ഥ മോശമായതോടെ ഹെലി കോപ്റ്ററിൽ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിരുന്നു. തുടർന്ന് റോഡ് മാർഗമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചെരുവുകളിൽ തടി കൊണ്ട് താത്കാലിക പാത ഉണ്ടാക്കിയാണ് ആളുകളെ സൈന്യത്തിന്റെയും ബോർഡർ റോഡ് ഓർഗനൈസേഷന്റെയും നേതൃത്വത്തിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിച്ചത്. രക്ഷാപ്രവർത്തനം ബുധനാഴ്ചയും തുടരും. വടക്കൻ സിക്കിമിലും വടക്കൻ ബംഗാളിലെ കാലിപോങ് ജില്ലയിലും ദിവസങ്ങളായി കനത്തമഴ ദുരിതം വിതയ്ക്കുക. നേപ്പാളിലെ തപ്ലെജങ് ജില്ലയിൽ മണ്ണിടിച്ചിലിൽ ഒരു വീട് തന്നെ ഒലിച്ചുപോയി. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് പേർ മരിച്ചു. ഗ്യാങ്ടോക്കിൽ നിന്ന് 100 കിലോമീറ്റർ അകലെ വടക്കായി സ്ഥിതി ചെയ്യുന്ന മംഗാൻ ജില്ലയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായതായി സർക്കാർ അറിയിച്ചു. 36 മണിക്കൂറായി നിർത്താതെ തുടരുന്ന മഴയിൽ വടക്കൻ സിക്കിമിലേക്കുള്ള റോഡുകൾ തകർന്നു. ജില്ലയുമായുള്ള ബന്ധവും വിച്ഛേദിക്കപ്പെട്ടു.