ദേശീയ ഹെമറ്റോളജി കോൺഫ്രൻസിൽ കരീം കാരശ്ശേരിയും എം.വി. അസീസും പങ്കെടുക്കും
കണ്ണൂർ:സപ്തംബർ 4 മുതൽ 6 വരെ മുംബൈ ജിയൊ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ദേശീയ ഹെമറ്റോളജി കോൺഫ്രൻസിൽ കേരള ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് കരീം കാരശ്ശേരി, നേഷ് നൽ തലാസീമിയ വെൽഫയർ സൊസൈറ്റി . മെമ്പർ എം.വി. അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുക്കും. സംഘാടക സമിതി ചെയർമാനും മുംബൈ ഹെമറ്റോളജിഗ്രൂപ്പ് പ്രസിഡൻ്റും രാജ്യത്തെ പ്രമുഖ രക്തരോഗവിദഗ്ദനുമായ ഡോ. എം. ബി. അഗർവാളിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് കൗൺസിൽ പ്രതിനിധികൾ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോൺഫ്രൻസിൽ പങ്കെടുക്കുന്നത്. ലോകത്തെ പ്രമുഖരക്തരോഗവിദഗ്ദർ വിവിധ വിഷയങ്ങളിൽ രക്തരോഗ ചികിത്സാ രംഗത്തെ നൂതന മുന്നേറ്റങ്ങളെ കുറിച്ച് പ്രഭാഷണം നടത്തുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. എം. ബി. അഗർവാൾ അറിയിച്ചു.