ഹെമറ്റോളജിചികിത്സ വൻ മുന്നറ്റപാതയിൽ. ഡോ. എം. ബി. അഗർവാൾ
കണ്ണൂർ/മുംബൈ;ഏറെ ഗവേഷണങ്ങളും പഠനങ്ങളും സജീവമായി നടക്കുന്ന രക്ത രോഗ ചികിത്സ രംഗം വൻ മാറ്റത്തിൻ്റെയും പുരോഗതിയുടേയും വിജയ പാതയിലാണെന്ന് രാജ്യത്തെ പ്രമുഖ രക്തരോഗവിദഗ്ദനും മുംബൈ ഹെമറ്റോള്ജി ഗ്രൂപ്പ് പ്രസിഡൻ്റുമായ ഡോ. എം. ബി. അഗർവാൾ പറഞ്ഞു. മുംബൈ ഹെമറ്റോളജിഗ്രൂപ്പ് മുംബൈ ജിയൊ വേൾഡ് കൺവെൻഷൻ സെൻ്ററിൽ മൂന്ന് ദിവസമായി സംഘടിപ്പിച്ച ദേശീയ ഹെമറ്റോളജി കോൺഫ്രൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നൂതന ചികിത്സാ നേട്ടങ്ങളുടെ പ്രയോജനം രോഗികളിലേക്കെത്തിക്കാൻ ഏറെ ശ്രമം ആവശ്യമായുണ്ടെന്നും കോൺഫ്രൻസ് നടത്തിപ്പ് കമ്മിറ്റി ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞു.
ഹെമറ്റോളജി ചികിത്സാ രംഗത്തെ അത്യാധുനിക ചികിത്സാ നേട്ടങ്ങളായ ജീൻ തെറാപ്പി, കാർട്ടി സെൽ തെറാപ്പി, സ്റ്റെം സെൽ തെറാപ്പി തുടങ്ങിയവയെപ്പറ്റിയുള്ള വിഷയാവതരണങ്ങളും ചർചകളും ഏറെ ശ്രദ്ധേയമായി. ജീൻ തറാപ്പി. ജീൻ എഡിറ്റിംഗ് ഇന്ത്യയിൽ ഉടനെ തുടങ്ങുമെന്നുള്ള പ്രതീക്ഷയിലാണ് .
കേരള ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് കരീം കാരശ്ശേരി, വൈസ് പ്രസിഡൻ്റ് എം.വി. അബ്ദുൽ അസീസ് തുടങ്ങിയവർ സംഘാടക സമിതിയുടെ പ്രത്യേക ക്ഷണപ്രകാരം കോൺഫ്രൻസിനെത്തിയിരുന്നു.ചൈൽഡ് ഹുഡ് കാൻസർ സൊസൈറ്റി, മലബാർ താസ് സൊസൈറ്റി തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് സംഘടിപ്പിച്ച ഹെമറ്റോ ഓൺകോളജി തുടർ വിദ്യാഭ്യാസ പരിപാടിയിൽ ഡോ. പി. എം. കുട്ടിയുടെ ക്ഷണപ്രകാരം പങ്കെടുത്ത സ്മരണ ഡോ. എം. ബി. അഗർവാളും ഡോ. ശ്രീപഥ് ഡി ബനാവലിയും കേരള പ്രതിനിധികളുമായി പങ്ക് വെച്ചു. മുംബൈയിൽ നിന്നും എസ്. എച്ച് അഡ്വാനിയും അന്ന് കോഴിക്കോട്ടെ കോൺഫ്രൻസിൽ പങ്കെടുത്തിരുന്നു.കേരളത്തിൽ നിന്നുള്ള പ്രമുഖ രക്തരോഗവിദഗ്ദരായ ഡോ. എൻ. വി. രാമസ്വാമി, ഡോ. നീരജ് സിദ്ധാർത്ഥ് , ഡോ. എം. നിഖിൽ കുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളെ അധികരിച്ച് കോൺഫ്രൻസിൽ ക്ലാസ് അവതരിപ്പിക്കയുണ്ടായി. ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമായി നിരവധി പ്രതിനിധികൾ കോൺഫ്രൻസിൽ പങ്കെടുത്തു