അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ 1985 SSLC ബാച്ച് രണ്ടാമത് ഇന്റർനാഷണൽ ടൂർ തായ്ലൻറ്റിലേക്ക്
ചക്കരക്കൽ : അഞ്ചരക്കണ്ടി ഹയർ സെകണ്ടറി സ്കൂൾ 85 ബാച്ചിന്റെ ആഭിമുഖ്യത്തിൽ 101 കൂട്ട സദ്യയും ഓണാഘോഷത്തിനും ശേഷം നടത്തുന്ന രണ്ടാമത് ഇന്റർനാഷണൽ ടൂർ തായ്ലൻറ്റിലേക്ക് പുറപ്പെട്ടു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ AHSS 85 ബാച്ച് വൈസ് പ്രസിഡന്റ് സി.ദിനേശ് ബാബു മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു റയിൽവേ പോലീസ് അബ്ദുൽ അസീസ് എം വി, സന്തോഷ് ബാബു വി, പ്രീത രഞ്ജിത്ത്, ജയപ്രകാശ്,നിഷ പി കെ, എന്നിവർ ആശംസകൾ അർപ്പിച്ചു. ടൂർ മാനേജർ മുഹമ്മദ് യാസീൻ ടി സി, രക്ഷാധികാരി അനിൽ കുമാർ എം വി എന്നിവർ യാത്രാ സംഘത്തെ നയിക്കും യാത്രയിൽ മുപ്പത് പേരാണുള്ളത്