ഹൈറിച്ച് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കണ്ണപുരത്ത് ഇ.ഡി. റെയ്ഡ്
ചെറുകുന്ന് : ഹൈറിച്ച് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കണ്ണപുരത്ത് ഇ.ഡി. റെയ്ഡ്. കണ്ണപുരം ചുണ്ടയിലെ കാട്ടി ത്തറ ഫിജീഷ് കുമാറിൻ്റെ വീട്ടിലാണ് ചൊവ്വാഴ്ച രാവിലെ മുതൽ റെയ്ഡ് നടന്നത്. ഹൈറിച്ചിന് ചെറുകുന്ന് ടൗണിലും കൊവ്വപ്പുറത്തും ഓഫീസും വിൽപ്പനശാലയുമുണ്ട്. കേസ് വന്നതോടെ രണ്ട് സ്ഥാപനങ്ങളും പൂട്ടി. ഫിജീഷ് കുമാർ ഒളിവിലാണ്. കണ്ണപുരം പോലീസ് അറിയാ തെയാണ് ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാത്രിയോടെയാണ് കണ്ണൂരെത്തിയത്. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയോടെ കണ്ണപുരത്തെത്തുകയും തുടർന്ന് നാട്ടുകാരോട് സ്ഥലവവും വീടും അന്വേഷിച്ച് മനസിലയക്കിയാണ് ചുണ്ടയിലെ വീട്ടിലെത്തിയത്. ഹൈറിച്ച് കമ്പനിക്കെതിരെ ഇ.ഡി.യുടെ നടപടിയായി കേസും ആസ്തി മരവിപ്പിക്കല നിലവിലുണ്ട്.