അടുത്ത വർഷം മുതൽ ഒമാനിൽ ആദായനികുതി ഏർപ്പെടുത്തും; ഗള്‍ഫ് രാജ്യങ്ങളില്‍ ഇതാദ്യം
മസ്കറ്റ് : അടുത്ത വർഷം മുതൽ ഒമാനിൽ ആദായനികുതി ഏർപ്പെടുത്തും. ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം. 2020-ൽ നിയമത്തിന്റെ കരട് തയ്യാറായിരുന്നു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടിയാലോചനാസമിതിയായ ശൂറ കൗൺസിൽ കരട് നിയമം സ്റ്റേറ്റ് കൗൺസിലിന് കൈമാറി. ഭരണകൂടത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു പിന്നാലെ 2025-ൽ നികുതി ഏർപ്പെടുത്താനാണ് ശ്രമം. വരുമാനത്തിന് നികുതി ഇല്ലെന്നതാണ് മറ്റു രാജ്യങ്ങളിൽനിന്ന് ഗൾഫ് രാജ്യങ്ങളെ വേറിട്ടുനിർത്തുന്നത്. ഭാവിയിൽ മറ്റ് ഗൾഫ് രാജ്യങ്ങളിലും ആദായനികുതി വന്നേക്കുമെന്നാണ് സാമ്പത്തികവിദഗ്ധർ നൽകുന്ന സൂചന.