കർണാടക അംഗോലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽ പെട്ട് മലയാളിയും
കോഴിക്കോട് : കർണാടക അംഗോലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽ പെട്ട് മലയാളിയും. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ആണ് അപകടത്തിൽ പെട്ടത്. തടികയറ്റി വരുന്ന ലോറി ഡ്രൈവറായിരുന്നു അർജുൻ. തെരച്ചിലിൽ കർണാടകയ്ക്ക് ഉദാസീനതയെന്ന് ബന്ധുക്കൾ പ്രതികരിച്ചു. സംസ്ഥാന സർക്കാർ കർണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തി തെരച്ചിൽ വേഗത്തിലാക്കണമെന്നും അർജുന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.