ചെങ്കോട്ടയിലും പാർലമെന്റിലും സ്ഫോടനം നടത്തുമെന്ന് എം.പിമാർക്ക് ഖലിസ്താൻ ഭീഷണി
ന്യൂഡൽഹി : ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്ന ഭീഷണിസന്ദേശവുമായി ഖലിസ്താൻ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന സംഘം. വി. ശിവദാസിനും എ.എ. റഹീമിനുമാണ് സിഖ് ഫോർ ജസ്റ്റിസിന്റെ പേരിൽ ഭീഷണി സന്ദേശം ലഭിച്ചത്. പാർലമെന്റിന്റെ വർഷകാലസമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണിത്. ഞായറാഴ്ച രാത്രി സന്ദേശം ലഭിച്ചതോടെ എം.പിമാർ ഡൽഹി പൊലീസിൽ വിവരം അറിയിച്ചു. ഖലിസ്താനികൾക്ക് അനകൂലമല്ലെങ്കിൽ എം.പി.മാർ വീട്ടിലിരിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ പുതിയ പാർലമെന്റിൽ ആദ്യസമ്മേളനം തുടങ്ങിയ സമയത്ത് ഒരുസംഘം യുവാക്കൾ ലോക്സഭയിൽ കയറി മുദ്രാവാക്യം വിളിക്കുകയും സ്മോക്ക് കാനിസ്റ്റർ തുറന്ന് പുക പുറത്തുവിടുകയും ചെയ്തിരുന്നു.