കണ്ണൂര്‍-ഇരിക്കൂറില്‍ സംസ്ഥാന പാതയിലേക്ക് മണ്ണിടിഞ്ഞു; ഇരിട്ടി-തളിപ്പറമ്പ് റോഡില്‍ പെട്രോള്‍ പമ്പിന് സമീപമാണ് മണ്ണിടിഞ്ഞത്
കണ്ണൂർ : കണ്ണൂര്‍-ഇരിക്കൂറില്‍ സംസ്ഥാന പാതയിലേക്ക് മണ്ണിടിഞ്ഞു. ഇരിട്ടി-തളിപ്പറമ്പ് റോഡില്‍ പെട്രോള്‍ പമ്പിന് സമീപമാണ് മണ്ണിടിഞ്ഞത്. ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. മഴയില്‍ തേജസ്വിനി പുഴ കരകവിഞ്ഞതോടെ കാര്യങ്കോടും പൊടോത്തുരുത്തിയിലും നിരവധി വീടുകളില്‍ വെള്ളം കയറി. പൊടോത്തുരുത്തിയില്‍ അഞ്ച് കുടുംബങ്ങളും ചാത്തമത്ത് ഏഴ് കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറി. ഒരു കുടുംബത്തെ ചാത്തമത്ത് ആലയില്‍ ഭഗവതിക്ഷേത്ര ഓഡിറ്റോറിയത്തിലെ ക്യാമ്പിലേക്ക് മാറ്റി.