നടൻ ജയം രവിയും ആര്‍തിയും വിവാഹമോചിതരായി; പ്രയാസമേറിയ തീരുമാനമെന്ന് താരം
നടൻ ജയം രവിയും ആര്‍തിയും വിവാഹമോചിതരായി. നടൻ തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവാഹമോചന വാർത്ത പ്രേക്ഷകരെ അറിയിച്ചത്. 2009ലായിരുന്നു ആർതിയും ജയം രവിയും തമ്മിലുള്ള വിവാഹം.15 വർഷത്തെ ദാമ്ബത്യജീവിതത്തി നൊടുവിലാണ് ഇരുവരും നിർണായകമായ തീരുമാനത്തിലേയ്ക്കെത്തിയത്. ആരവ്, അയാൻ എന്നിങ്ങനെ രണ്ട് ആണ്മക്കളാണ് ഇവര്‍ക്കുള്ളത്. പെട്ടെന്നുണ്ടായ തീരുമാനമല്ലിതെന്നും ഒരുപാട് ആലോചിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ജയം രവി കുറിച്ചു. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നിലെന്നും എല്ലാവരുടെയും നല്ലതിനു വേണ്ടിയാണെന്നും കുറിപ്പില്‍ പറയുന്നു.
‘ഒരുപാടു ചിന്തകള്‍ക്കും ആലോചനകള്‍ക്കും ചർച്ചകള്‍ക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തില്‍ നിന്ന് വേർപിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നില്‍. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്.ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുതെന്നും ഈ വിഷയം ഞങ്ങളുടെ സ്വകാര്യതയായി കാണണമെന്നും അഭ്യർഥിക്കുകയാണ്. ജയം രവിയുടെ വാക്കുകള്‍.