കണ്ണൂരിലെ അർഷിത് ജ്വല്ലറിയിൽ നിന്നും 7.5 കിലോ വെള്ളി കവർന്ന ബീഹാർ സ്വദേശി പിടിയിൽ
കണ്ണൂർ : വെള്ളിമോഷണം തൊഴിലാക്കിയ ബീഹാർ സ്വദേശി അറസ്റ്റിൽ. മഹേന്ദ്ര സിങ്ങ് എന്ന മഹേന്ദ്ര കുമാറിനെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. 2022 ൽ കണ്ണൂരിലെ ഹർഷിത ജ്വല്ലറിയിൽ നിന്ന് ഇയാൾ 10 കിലോ വെള്ളി മോഷ്ടിച്ചിരുന്നു. ഈ കഴിഞ്ഞ ജൂൺ മാസത്തിൽ ഇതേ ജ്വല്ലറിയിൽ നിന്ന് രാത്രി വെള്ളി മോഷ്ടിക്കാൻ ശ്രമിക്കവെ പോലീസ് വാഹനം കണ്ട് ഓടി രക്ഷപ്പെടുകയായി രുന്നു. 2011 ൽ വൈത്തിരിയിലെ ഒരു മോഷണ സംഭവത്തിൽ ഇയാളുടെ ഫിംഗർ പ്രിൻറ് പോലീസിന് ലഭിച്ചിരുന്നു. ഇതും ഹർഷിദ ജ്വല്ലറിയുടെ പരിസരത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും വഴിയാണ് പ്രതിയെപ്പറ്റി പോലീസ് വ്യക്തമായ ധാരണയിൽ എത്തിയത്. ഇയാളുടെ സ്വദേശമായ ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിലെ കഗാരിയയിൽ നിന്നാണ് കണ്ണൂർ ടൗൺ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വേറെയും പല സ്ഥലങ്ങളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ട് എന്ന നിഗമനത്തിലാണ് പോലീസ്.