‘സേവ് ബോക്സ്’ ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില് പ്രതികരണവുമായി നടന് ജയസൂര്യ
കൊച്ചി : ‘സേവ് ബോക്സ്’ ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ ജയസൂര്യ. ഏഴാം തീയതി വീണ്ടും ഹാജരാകാൻ തനിക്ക് നിർദേശം ലഭിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിത മാണെന്നും ചാനലുകളിലൂടെ അല്ലാതെ നേരിട്ട് സമൻസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാ യിരുന്നു മാധ്യമങ്ങൾക്കെതിരെയുള്ള താരത്തിന്റെ പ്രതികരണം.
‘രണ്ട് ദിവസമായി എന്നെ കുറിച്ചുള്ള നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാൻ. കാരണം എനിക്ക് സമൻസ് തന്നു, ഏഴാം തീയതി ഞാൻ വീണ്ടും ഹാജരാക ണം എന്ന് പറഞ്ഞ് തുടങ്ങിയതാണ് ഈ നുണ പ്രചരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ നേരിട്ട് ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ എനിക്കോ, എന്റെ ഭാര്യയ്ക്കോ ഇ.ഡി യിൽ നിന്ന് അങ്ങനെയൊരു സമൻസ് ലഭിച്ചിട്ടില്ല,’ ജയസൂര്യ പറഞ്ഞു.
24 ന് ഹാജരാകണം എന്ന സമൻസ് കിട്ടി ഞാൻ ഹാജരായി. 29 നും ഹാജരാകണ മെന്ന് പറഞ്ഞു. അതിനും ഞങ്ങൾ ഹാജരായിരുന്നു. അല്ലാതെ ഏഴാം തീയതി വീണ്ടും ഹാജരാകാനുള്ള സമൻസ് ഇതുവരെ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. നമ്മളെ പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് നമുക്ക് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ പറ്റുമോ? എല്ലാവിധ സാമ്പത്തിക നടപടികളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവിൽ അടക്കുന്ന ഉത്തരവാദിത്ത പ്പെട്ട ഒരു സാധാരണ പൗരൻ മാത്രമാണ് താനെന്നും ജയസൂര്യ പറഞ്ഞു. ‘വാർത്തകൾ വസ്തുനിഷ്ഠമായി ജനങ്ങളിൽ എത്തിക്കാൻ ബാധ്യസ്ഥരായ മാധ്യമങ്ങൾ ഈ വിധം അധഃപതിക്കുന്നത് കാണുമ്പോൾ സഹതപിക്കുകയേ നിർവാഹമുള്ളൂ…മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം… എന്താല്ലേ!,” എന്നും ജയസൂര്യ കുറ്റപ്പെടുത്തി.