ആശുപത്രിയിലേയ്ക്ക് പോകുമ്പോള്‍ കലാഭവന്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ സന്തോഷ്
കൊച്ചി : ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേ യ്ക്ക് പോകുമ്പോള്‍ കലാഭവന്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നു വെന്നാണ് ഹോട്ടലുടമ സന്തോഷ് പറയുന്നത്. മൂന്ന് മുറികളാണ് ഷൂട്ടിങ് സംഘം എടുത്തിരുന്നത്. മറ്റ് രണ്ട് മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. ചെക്ക് ഔട്ട് ചെയ്യാന്‍ വൈകുന്നതെന്താണെന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് തറയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുന്നത്. കിടക്കയില്‍ സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളുമുണ്ടായിരുന്നു. എട്ട് മണിക്ക് റൂം ചെക്ക് ഔട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നു. 8.30 ആയിട്ടും കാണാതായതിനെത്തുടര്‍ ന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷിച്ചത്. റൂംബോയി അന്വേഷിക്കാനെത്തി. വിളിച്ചപ്പോള്‍ കതക് തുറന്നില്ല. ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ വീണുകിടക്കുന്നതായി കണ്ടു. ഉടനെ സിനിമ പ്രവര്‍ത്തകരെ വിളിച്ച് അറിയിക്കുകയായിരുന്നു. ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായി രുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഹോട്ടലുടമ പറഞ്ഞു.
പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായാണ് കലാഭവന്‍ നവാസ് ചോറ്റാനിക്കരയി ലെത്തിയത്. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിലായിരുന്നു കലാഭവന്‍ നവാസ് അഭിനയിച്ചു കൊണ്ടിരുന്നത്. ഷൂട്ടിങ് പൂര്‍ത്തിയായതി നാല് റൂം ചെക്ക്ഔട്ട് ചെയ്യാനിരിക്കെയാ ണ് മരണം കവര്‍ന്നത്. ഷൂട്ടിങിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചുദിവസമായി ഇവിടെയായിരുന്നു താമസം. പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്തിയിലേക്കു യർന്നത്. സഹോദരൻ നിയാസ് ബക്കറിനൊപ്പം കൊച്ചിൻ ആർട്സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികൾ അവതരിപ്പിച്ചിരുന്നു. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.