കോളജ് അധ്യാപകനെ ട്രെയിനിൽ കൈയേറ്റം ചെയ്ത കേസിൽ രണ്ടു കോളജ് വിദ്യാർഥികൾ അറസ്റ്റിൽ
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സ്വദേശിയായ കോളജ് അധ്യാപകനെ ട്രെയിനിൽ കൈയേറ്റംചെയ്ത കേസിൽ രണ്ടു കോളജ് വിദ്യാർഥികൾ അറസ്റ്റിൽ. മംഗളൂരു കോളജിലെ വിദ്യാർഥികളായ പാലക്കുന്ന് തിരുവക്കോളിയിലെ പി.എ. മുഹമ്മദ് ജസീം (20), ചിത്താരി ചേറ്റുകുണ്ടിലെ മുഹമ്മദ് റാസി സലീം (20) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു ഗോവിന്ദപൈ കോളജിലെ അസി. പ്രഫസർ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ റോഡിലെ കെ. സജനാണ് (48) മർദനമേറ്റത്. മംഗളൂരു കോളജിലെ വിദ്യാർഥികളാണ് പ്രതികൾ. കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ രജികുമാർ, എസ്.ഐ എം. പ്രകാശൻ, ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ജ്യോതിഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.