കണ്ണവം പുഴ കരകവിഞ്ഞതിനെ തുടർന്ന് 50 ഓളം വീടുകളിൽ വെള്ളം കയറി
by
ZealTv
July 30, 2024
കണ്ണവം : കണ്ണവം പുഴ കരകവിഞ്ഞ തുടർന്ന് എടയാർ,മോടോളി, ചുണ്ടയിൽ, വട്ടോളി എന്നിവിടങ്ങളിൽ 50 ഓളം വീടുകളിൽ വെള്ളം കയറി. മുപ്പതോളം വീട്ടുകാരെ ഒഴിപ്പിച്ചു. കോളയാട് കൂത്തുപറമ്പ് റൂട്ടിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. കണ്ണവം പോലീസ്, കൂത്തുപറമ്പ് ഫയർഫോഴ്സ് നാട്ടുകാർ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.