കനത്ത മഴയിൽ കൂത്തുപറമ്പ് മെരുവമ്പായി പുഴ കരകവിഞ്ഞു; വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞു
കൂത്തുപറമ്പ് : കനത്ത മഴയിൽ കൂത്തുപറമ്പ് മെരുവമ്പായി പുഴ കരകവിഞ്ഞു റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു നീർവേലി കരേറ്റ ഭാഗങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്. വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞു. കഴിഞ്ഞദിവസം അപകടം ഉണ്ടായ ക്വാറിക്ക് അടുത്തായാണ് മറ്റൊരു ക്വാറിയിൽ വീണ്ടും മണ്ണിടിഞ്ഞത്. പ്രദേശം അപകടഭീഷണിയിലാണ് ഉള്ളത്.