നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ് സ്കൂട്ടർ യാത്രികൻ മരിച്ചു
കണ്ണൂർ : കക്കാട് കുഞ്ഞിപ്പള്ളി കപ്പാലത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ് സ്കൂട്ടർ യാത്രികൻ മരിച്ചു. കക്കാട് കടലാക്കിയിൽ താമസിക്കുന്ന അത്താഴക്കുന്ന് സ്വദേശി തീയാടത്ത് സലീം ആണ് മരിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെ അഞ്ചോടെ പ്രഭാത നിസ്ക്കാരത്തിന്ന് പള്ളിയിൽ പോകുമ്പോൾ കുഞ്ഞിപ്പള്ളി കപ്പാലത്തിന്ന് സമീപം തെരുവ് നായകൾ കുറുകെ ചാടുകയായിരുന്നു. മരുമകൻറെ കല്ല്യാണ ആവശ്യാർത്ഥം അബൂദാബിയിൽ നിന്ന് അടുത്തിടെ ലീവിന് വന്നതാണ്. ഭാര്യ സൗദ പി വി. മക്കൾ സഫ് വാൻ സലീം സഫ സലീം, സജ് വ സലീം.