ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംസ്ഥാനത്തെ മികച്ച അധ്യാപകർക്കുള്ള പുരസ്കാരം ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കെ പി സുനിൽകുമാറിന്
തളിപ്പറമ്പ : ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച അധ്യാപകർക്കുള്ള പുരസ്കാരം ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ കെ പി സുനിൽകുമാറിന് ലഭിച്ചു. വിദ്യാഭ്യാസ മേഖലയിലെ പാഠ്യ – പാഠ്യേതര നൂതന പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം.
30 വർഷത്തിലേറെയായി അധ്യാപന മേഖലയിൽ മികവുറ്റ സേവനം പൂർത്തിയാക്കിയ സുനിൽകുമാർ കുട്ടികളുടെ ക്രിയാത്മകവും സർഗ്ഗപരവുമായ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന മാതൃകാപരമായ നിരവധി പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്. എസ്.ഇ .ആർ ടി ഗവേഷണ പ്രൊജക്റ്റ് സാമൂഹ്യവൽകൃത വായന പദ്ധതി, സംസ്ഥാനത്തിൽ തുടച്ചർച്ചായി രണ്ട് തവണ ആക്കാദമിക മികവ് പുരസ്കാരം സ്കൂളിന് നേടിക്കൊടുത്തതും, പിന്നാക്ക പഠിതാക്കൾക്കായി ഹാപ്പി പെറ്റൽസ്, അക്കാദമിക രംഗത്തെ സാമൂഹ്യ ഇടപെടൽ, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, സ്കൂൾ സൗന്ദര്യ വത്കരണ പ്രവർത്തനങ്ങൾ,ഡിജിറ്റൽ പ്ലാറ്റ് ഫോം അടിസ്ഥാനമാക്കിയുള്ള അധ്യാപന രീതികൾ തുടങ്ങിയ ഈ നേട്ടത്തിന് വഴിതെളിച്ചു. സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തിൽ തിരൂർ തുഞ്ചൻ പറമ്പിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.