കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം ഒരുക്കുന്നു
മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം ഒരുക്കുന്നു. ഇതോടെ, വാഹനങ്ങൾ പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴുമു ണ്ടാകുന്ന അനാവശ്യ കാത്തിരിപ്പ് ഒഴിവാകും. വാഹനങ്ങൾക്ക് ടോക്കൺ നൽകുന്നത് ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ നിർത്തി. പകരം വിമാനത്താവളത്തിലേക്ക് വാഹനം പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴും ക്യാമറകൾ ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർ പകർത്തുകയും ടോൾ തുക എക്സിക്യൂട്ടീവ് വഴി അറിയിക്കുകയാണ് ചെയ്യുന്നത്. ആവശ്യക്കാർക്ക് സമയം, ടോൾ തുക, പാർക്കിങ് ഫീസ് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ രസീത് ലഭിക്കും. വൈകാതെ ഇത് ഫാസ്ടാഗ് വഴി ടോൾ അടയ്ക്കുന്ന രീതിയിലേക്ക് മാറ്റാനാണു തീരുമാനം.ഒരു മാസത്തിനകം ഇതു പ്രാവർത്തികമാകും എന്നാണ് പ്രതീക്ഷ.