കേരളത്തിൽ കോൺഗ്രസിൻ്റെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്ന ആർ ശങ്കറിന്റെ 52-ആം ചരമവാർഷിക ദിനം ആചരിച്ചു
കണ്ണൂർ : മുൻ കെ.പി.സി.സി അധ്യക്ഷനും, കേരളത്തിൽ കോൺഗ്രസിൻ്റെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്ന ആർ.ശങ്കറിന്റെ 52-ആം ചരമവാർഷിക ദിനം ആചരിച്ചു. രാവിലെ 9 :30 മണിക്ക് ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനങ്ങളും നടന്നു. DCC ഓഫിസിൽ പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.